സംഗീത കീബോർഡ് (Music Keyboard)
സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു ഉപകരണമാണ് മ്യൂസിക് കീബോർഡ്. പല സ്ഥലങ്ങളിലും പലതരം മ്യൂസിക് കീബോർഡ് നിലവിൽ ഉണ്ട്. അതിൽ വളരെ പ്രചാരത്തിൽ ഉള്ളത് ഇലക്ട്രോണിക് കീബോർഡ് ആണ്. ഇലക്ട്രോണിക് കീബോർഡ്കൾക്കും മുംബ് നിലവിൽ ഉണ്ടായിരുന്ന പ്രധാന കീബോർഡ് ആണ് പിയാണോയും, ഓർഗണും. ഇതിൽ തന്നെ പല വകഭേദങ്ങൾ ഉണ്ട്. പിയാണോയും, ഓർഗണും കൂടാതെ മറ്റ് കീബോർഡ്കളും ഉണ്ട്. ഇന്ന് കൂടുതൽ ആയി ഉപയോഗിക്കുന്ന ഇലക്ട്രോണിക് കീബോർഡ്‌കൾക്ക് മിക്കവാറും എല്ലാ കീബോർഡ്‌കളുടെയും ശബ്ദം ഉണ്ടാക്കാൻ കഴിയും എന്നതിനാലും, ഇലക്ട്രോണിക് കീബോർഡ്‌കൾക്ക് അതിന്റെ നിർമാണത്തിലും, തുടർന്ന് ഉള്ളത പരിപാലനത്തിനും അതികം പണച്ചിലവില്ല എന്നതിനാലും, അത് കൂടുതൽ സ്ഥലം ഉപയോഗിക്കുന്നില്ല എന്നതിനാലും, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാൻ എളുപ്പമാണ് എന്നതിനാലും, കൂടുതൽ ജനപ്രിയം ആയി.
പിയാനോ
കീബോർഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസംവിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ ചുറ്റികൾ കൊണ്ട് സ്റ്റീൽ തന്ത്രികളിൽ തട്ടുമ്പോളാണ് പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻവലിക്കപ്പെടുകയും തന്ത്രികൾ അവയുടെ സ്വഭാവിക ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു. ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്. ഈ സംഗീതോപകരണത്തിന്റെ ഇറ്റാലിയൻ വാക്കായ പിയാനോഫോട്ടേയുടെ ചുരുക്കപ്പേരാണ് പിയാനോ. ഇതിലെ പിയാനോ നിശ്ശബ്ദമെന്നും ഫോട്ടേ എന്നത് ഉച്ചത്തിൽ എന്നുമാണ് അർഥമാക്കുന്നത്.
ഒരു ഗ്രാൻഡ് പിയാനോ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാൽ ഈ വീഡിയോ കാണുക.
ഗ്രാൻഡ് പിയാനോയുടെ താഴെ മൂന്ന് പെടലുകൾ കാണാം ഇത് എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാൻ തുടർന്നുള്ള വീഡിയോ കാണുക.
ഓർഗൻ
കീബോർഡുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മറ്റൊരു സംഗീതോപകരണമാണ് ഓർഗൻ. ഊത്ത് വാദ്യോപകരണങ്ങളിലെ പോലെ വായുവിന്റെ പ്രകമ്പനം ആണ് ഇതിൽ ശബ്ദമായി മാറുന്നത്. പലതരം ഓർഗൻ നിലവിൽ ഉണ്ട്. ഇതിൽ പൈപ്പ് ഓർഗൻ എന്നറിയപ്പെടുന്ന ഓർഗൻ വളരെ വലിപ്പം കൂടിയ ഒന്നാണ്.
വിദേശ ക്രിസ്ത്യൻ പള്ളികളിലും മറ്റും ഉപയോഗിച്ചിരുന്ന ഇതിന് ഒരു പള്ളിയോളം തന്നെ വലിപ്പം ഉണ്ട്. ചിത്രങ്ങൾ കാണാം.
വിദേശ ക്രിസ്ത്യൻ പള്ളികളിലും മറ്റും ഉപയോഗിച്ചിരുന്ന ഇതിന് ഒരു പള്ളിയോളം തന്നെ വലിപ്പം ഉണ്ട്. ചിത്രങ്ങൾ കാണാം.
ഒരു പൈപ്പ് ഓർഗണിന് കൈ കൊണ്ട് പ്രവർത്തിക്കാവുന്ന ഒന്നിലധികം കീബോഡുകളും, കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു പെഡൽ കീബോഡും ഉണ്ടായിരിക്കും. ഒരു പൈപ്പ് ഓർഗൻ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് തുടർന്നുള്ള വീഡിയോയിലൂടെ കാണാം.
പൈപ്പ് ഉപയോഗിക്കാത്ത ഓർഗണും ഉണ്ട്. അങ്ങിനെയുള്ള ഒരു ഓർഗൻ വഗഭേതം ആണ് ഹാർമോണിയം. പൈപ്പ് ഓർഗനേക്കാൾ ചെറുത് ആണ് ഹാർമോണിയം. ഹാർമോണിയത്തിന് ആവശ്യമായ വായു പമ്പ് ചെയുന്നത് ഹാർമോണിയം വായിക്കുന്ന ആൾ തന്നെയാണ്. അതുകൊണ്ട് ഇതിനെ പമ്പ് ഓർഗൻ എന്നും പറയാറുണ്ട്. ഇത് രണ്ട് തരം ഉണ്ട്. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പമ്പ് ഉള്ളതും കാൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പമ്പ് ഉള്ളതും. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പമ്പ് ഉള്ള ഹാർമോണിയത്തിൽ രണ്ട് കൈകളും കീബോർഡ് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കാം. എന്നാൽ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പമ്പ് ഉള്ള ഹാർമോണിയം കൊണ്ടു നടക്കാൻ സൗകര്യം ആണെങ്കിലും ഒരു കൈ കൊണ്ട് കീബോർഡ് പ്രവർത്തിപ്പിക്കുമ്പോൾ മറ്റേ കൈ പമ്പ് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കേണ്ടി വരുന്നു. കാൽകൊണ്ട് പ്രവത്തിപ്പിക്കാവുന്ന പമ്പ് ഉള്ള ഹാർമോണിയത്തിന്റെ ചിത്രം ചുവടെ.
ഒരു ഹാർമോണിയം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നു നോക്കാം. കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന എയർ പമ്പ് ഉള്ള ഹാർമോണിയം ആണ് വിഡിയോയിൽ.
ഇനി പിയാണോയും ഓർഗണും തമ്മിൽ താരതമ്മ്യം ചെയുന്ന മറ്റൊരു വീഡിയോ കാണാം.
വാദ്യോപകരണങ്ങളിൽ പോപ്പുലർ ആയ ചില കീബോർഡ്കളെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസിലാക്കിയല്ലോ. ഇനി അടുത്ത അധ്യായത്തിൽ സംഗീതത്തിലെ സ്വരങ്ങൾ എങ്ങനെയാണ് കീബോർഡിൽ ക്രമപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം.
അടുത്തത് സംഗീത കുറിപ്പുകൾ



Comments
Post a Comment