സംഗീതം (Music)
സംഗീതം പഠിക്കുന്നതിന് മുംബ്. സംഗീതത്തെകുറിച്ച് കുറച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുകൊണ്ട് നമുക്ക് എന്താണ് സംഗീതം, എന്താണ് പൗരസ്ത്യ സംഗീതം, എന്താണ് പാശ്ചാത്യ സംഗീതം തുടങ്ങിയ കാര്യങ്ങൾ നോക്കാം.
എന്താണ് സംഗീതം?
നല്ല ഗീതം എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം. രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുകയാണ് സംഗീതം ചെയുന്നത്. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. വാമൊഴിയായുള്ളതും, വാദ്യോപകരണങ്ങൾകൊണ്ടുള്ളതുമായ സംഗീതം ഉണ്ട്.
സംഗീതം എന്ന കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, ആശയങ്ങൾ വിനിമയം ചെയ്യാനും തുടങ്ങിയ മനുഷ്യർ പിന്നീട്, വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിപ്പിച്ചു. ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. കിഴക്കൻ സംഗീതം, പടിഞ്ഞാറൻ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായിവേർതിരിചിട്ടുള്ളത്. പല രാജ്യങ്ങളിലെയും മനുഷ്യർ കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു. അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി.
Eastern Music കിഴക്കൻസംഗീതം അഥവാ പൗരസ്ത്യസംഗീതം
ഏഷ്യൻ സംഗീതം ആണ് പൊതുവേ കിഴക്കൻസംഗീതം അഥവാ പൗരസ്ത്യസംഗീതം എന്ന് അറിയപ്പെടുന്നത് . ഇതിൽ തന്നെ അഫ്ഗാനിസ്ഥാൻ, മംഗോളിയ മുതലായ രാജ്യങ്ങൾ ഉൾപെടുന്ന മദ്ധ്യ-ഏഷ്യ സംഗീതം, ചൈന, ജപ്പാൻ മുതലായവ അടങ്ങുന്ന കിഴക്കൻഏഷ്യ സംഗീതം, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവ ഉൾപ്പെടുന്ന തെക്കൻ ഏഷ്യ സംഗീതം, ഇന്തോനേഷ്യ, മലേഷ്യ, പിലിപ്പിയൻസ് മുതലായവ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യ സംഗീതം, ഇറാൻ, ഇസ്രായേൽ, ടർക്കി, സൈപ്രസ് എന്നിവ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഏഷ്യ സംഗീതം എന്നീ വിഭാഗങളും ഉൾപെടുന്നു. ഇതിൽ ഭാരതീയ സംഗീതം മറ്റൊരു വലിയ വിഭാഗമായും അറിയപ്പെടുന്നു.
Western Music പടിഞ്ഞാറൻസംഗീതം അല്ലെങ്കിൽ പാശ്ചാത്യസംഗീതം.
ഒമ്പതാം നൂറ്റാണ്ട് മുതൽ യൂറോപ്പിലും മറ്റും നിലനിന്നിരുന്ന പരമ്പരാഗതസംഗീതത്തെയാണ് പടിഞ്ഞാറൻ സംഗീതം അല്ലെങ്കിൽ പാശ്ചാത്യസംഗീതം എന്ന് പറയുന്നത്. വലിയ ഓർക്കസ്ട്രകളിലാണ് കൂടുതലും വെസ്റ്റേൺ ക്ലാസികാൽ മ്യൂസിക് അവതരണം നടക്കുന്നത്. സോളോ വായിക്കുവാൻ ഉപയോഗിക്കുന്ന പിയാനോ, വയലിൻ, ബാഗ് പൈപ്പ്, ട്രംപ്റ്റ്, സാക്‌സ്‌ഫോൻ മുതലായവ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ ഇരുപത്തിയൊന്നാം നൂടാണ്ടോടുകൂടി ഇലക്ട്രിക്ക് ഗിറ്റാർ, ഓർഗൻ, ഡ്രംകിറ്റ് എന്നിവയും കണ്ടുതുടങ്ങി.
എല്ലാ കൂട്ടുകാർക്കും സംഗീതംത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ മനസിലായി എന്നു കരുതുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ മറ്റ്മാർഗങ്ങലിലൂടെ അത് കണ്ടെത്തുന്നത് നല്ലത് ആയിരിക്കും. അങ്ങനെ കണ്ടെത്തുന്ന കാര്യങ്ങൾ കമൻറ് ചെയ്താൽ ഇത് വായിക്കുന്ന പലർക്കും അത് ഉപകാരപ്രദമായിരിക്കും. നമ്മൾ പഠിക്കാൻ പോകുന്നത് വാദ്യോപകരണങ്ങൾ കൊണ്ടുള്ള സംഗീതമാണ്. പലതരം വാദ്യ ഉപകരണങ്ങൾ നിലവിൽ ഉണ്ട്. അതിൽ വളരെ പോപ്പുലർ ആയ ഒരു വാദ്യോപകരണം ആണ് കീബോർഡ്. അടുത്ത അദ്ധ്യായം കീബോർഡ് എന്ന വാദ്യോപകരണത്തെക്കുറിച്ചാണ്.

Comments
Post a Comment