Posts
സ്വരങ്ങള്‍ കീബോർഡിൽ (Sound in keyboard)
- Get link
- X
- Other Apps
ഭാരതീയ സംഗീതത്തിൽ പ്രധാനമായും 7സ്വരസ്ഥാനങ്ങൾ (മ്യൂസിക്കൽ നോട്ട്) ആണ് ഉള്ളത്. സ രി ഗ മ പ ധ നി സ എന്ന സ്പതസ്വരങ്ങൾ ആണ് അവ. പാശ്ചാത്യ സംഗീതത്തിൽ സ്വരസ്ഥാനങ്ങൾക്ക് (മ്യൂസിക്കൽ നോട്ടിന്) ഇംഗ്ലീഷ് അക്ഷരമാലയിലെ A,B,C, D,E ,F,G എന്നീ ആദ്യത്തെ ആറ് അക്ഷരങ്ങൾ ആണ് ഉപയോഗിക്കുന്നത്. പക്ഷെ ഭാരതീയ സംഗീതതത്തിലെ "സ" ക്ക് തുല്യമായി പാശ്ചാത്യർ A അല്ല "C" ആണ് ഉപയോഗിക്കുന്നത്. "സ രി ഗ മ പ ധ നി സ" എന്നി സ്പതസ്വരങ്ങൾക്ക് തുല്ല്യമായി പാശ്ചാത്യർ "C D E F G A B C" എന്നീ അക്ഷരങ്ങൾ ആണ് ഉപയോഗിക്കുന്നത്. A യിൽ അല്ല C യിൽ ആണ് തുടങ്ങിയിരിക്കുന്നത്. C യിൽ തുടങ്ങി G കഴിഞ്ഞു പിന്നെയാണ് A വരുന്നത് പിന്നെ B പിന്നെ C യിൽ അങ്ങനെ പോകുന്നു. ഒരു മ്യൂസിക് കീബോർഡിൽ ഇത് എങ്ങിനെയാണ് വരുന്നത് എന്ന് നോക്കാം. കൊടുത്തിരിക്കുന്ന ചിത്രത്തിൽ വെളുത്ത കട്ടകളും കറുത്ത കട്ടകളും കാണാം. വെളുത്ത കട്ടകളിൽ C D E F G A B C എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. ചിത്രത്തിൽ തുടക്കവും അവസാനവും C കാണാം. ഒരു കീബോർഡിൽ ഒന്നിലധികം C (സ) ഉണ്ടായിരിക്കും. C(സ) മാത്രമല്ല D(രി) യും E (ഗ) യും F (മ) ...
സംഗീത കീബോർഡ് (Music Keyboard)
- Get link
- X
- Other Apps
സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു ഉപകരണമാണ് മ്യൂസിക് കീബോർഡ്. പല സ്ഥലങ്ങളിലും പലതരം മ്യൂസിക് കീബോർഡ് നിലവിൽ ഉണ്ട്. അതിൽ വളരെ പ്രചാരത്തിൽ ഉള്ളത് ഇലക്ട്രോണിക് കീബോർഡ് ആണ്. ഇലക്ട്രോണിക് കീബോർഡ്കൾക്കും മുംബ് നിലവിൽ ഉണ്ടായിരുന്ന പ്രധാന കീബോർഡ് ആണ് പിയാണോയും, ഓർഗണും. ഇതിൽ തന്നെ പല വകഭേദങ്ങൾ ഉണ്ട്. പിയാണോയും, ഓർഗണും കൂടാതെ മറ്റ് കീബോർഡ്കളും ഉണ്ട്. ഇന്ന് കൂടുതൽ ആയി ഉപയോഗിക്കുന്ന ഇലക്ട്രോണിക് കീബോർഡ്‌കൾക്ക് മിക്കവാറും എല്ലാ കീബോർഡ്‌കളുടെയും ശബ്ദം ഉണ്ടാക്കാൻ കഴിയും എന്നതിനാലും, ഇലക്ട്രോണിക് കീബോർഡ്‌കൾക്ക് അതിന്റെ നിർമാണത്തിലും, തുടർന്ന് ഉള്ളത പരിപാലനത്തിനും അതികം പണച്ചിലവില്ല എന്നതിനാലും, അത് കൂടുതൽ സ്ഥലം ഉപയോഗിക്കുന്നില്ല എന്നതിനാലും, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാൻ എളുപ്പമാണ് എന്നതിനാലും, കൂടുതൽ ജനപ്രിയം ആയി. പിയാനോ കീബോർഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസംവിധാനത്തിനും പരിശീലനത്തിനും പറ്റിയ ...
സംഗീതം (Music)
- Get link
- X
- Other Apps
സംഗീതം പഠിക്കുന്നതിന് മുംബ്. സംഗീതത്തെകുറിച്ച് കുറച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുകൊണ്ട് നമുക്ക് എന്താണ് സംഗീതം, എന്താണ് പൗരസ്ത്യ സംഗീതം, എന്താണ് പാശ്ചാത്യ സംഗീതം തുടങ്ങിയ കാര്യങ്ങൾ നോക്കാം. എന്താണ് സംഗീതം? നല്ല ഗീതം എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം. ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണ് സംഗീതം. രാഗ താള പദാശ്രയമായതാണ് സംഗീതം എന്നാണ് നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുകയാണ് സംഗീതം ചെയുന്നത്. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. വാമൊഴിയായുള്ളതും, വാദ്യോപകരണങ്ങൾകൊണ്ടുള്ളതുമായ സംഗീതം ഉണ്ട്. സംഗീതം എന്ന കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, ആശയങ്ങൾ വിനിമയം ചെയ്യാനും തുടങ്ങിയ മനുഷ്യർ പിന്നീട്, വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിപ്പിച്ചു. ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്...